ട്രെയിനിങിനിടെ ക്രിക്കറ്റ് കളിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. സഹൽ, പ്രശാന്ത്, ജെസൽ തുടങ്ങിയവർക്കൊപ്പം ആൽവാരോ വാസ്കസും സപ്പോർട്ട് സ്റ്റാഫുമൊക്കെ ക്രിക്കറ്റ് ബാറ്റെടുത്തു.
താരങ്ങളുടെ ക്രിക്കറ്റ് കളി ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സപ്പോർട്ട് സ്റ്റാഫുകളിൽ പലരും നന്നായി ബാറ്റ് ചെയ്യുന്നത് വിഡിയോയിൽ കാണാം. ജസൽ നന്നായി പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.
സഹൽ തരക്കേടില്ലാത്ത ബാറ്ററാണ്. പ്രശാന്ത് പല രാജ്യാന്തര താരങ്ങളെയും അനുകരിച്ച് പന്തെറിയുന്നു. പേസ് ബൗളറാണ് പ്രശാന്ത്. നിഷു കുമാറും പേസ് ബൗളറാണ്.
You must be logged in to post a comment Login