സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒരുമിച്ച ചിത്രമാണ് അജഗജാന്തരം. മികച്ച പ്രതികരണം നേടി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റീലീസിനു മുൻപ് വന്ന ‘ഓളുള്ളേരു’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഗാനം. ഗാനത്തിന് ഒരു കോടി കാഴ്ച്ചക്കാർ കഴിഞ്ഞിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ക്രിസ്തുമസ് ആഘോഷങ്ങൾക്കും സ്കൂൾ കോളേജുകളിലും പാട്ടു തരംഗമായി മാറിയിരിക്കുകയാണ്.
പാട്ടിന്റെ വിജയം പങ്കുവച്ച് ആന്റണി വർഗീസും എത്തി.”ആൾക്കൂട്ടങ്ങളും, ക്യാമ്പസുകളും, തിയറ്ററുകളും കടന്ന് ‘ഒള്ളുള്ളേരു’ ആഘോഷങ്ങളുടെ ഭാഗമാകുന്നു! ഗാനത്തിന് ഒരുകോടി യുട്യൂബ് കാഴ്ചക്കാർ!” എന്നാണ് ആന്റണി വർഗീസ് കുറിച്ചത്.
You must be logged in to post a comment Login