ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ജനുവരി പതിനാലിന് തിയറ്ററുകളിലെത്തും.
ഇപ്പോഴിതാ ചിത്രത്തിന് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രി ലഭിച്ചിരിക്കുകയാണ്. ഫൈനൽ സെലക്ഷന് മുൻപ് ചിത്രം കണ്ട ജൂറി റോഷൻ ആൻഡ്രൂസിന്റെ സംവിധാനമികവിനെയും ദുൽഖർ സൽമാന്റെ അഭിനയപാടവത്തെയും അഭിനന്ദിക്കുകയും ചെയ്തു.
മുംബൈ പൊലീസ് പോലെയുള്ള ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള റോഷൻ ആൻഡ്രൂസിന്റെ മറ്റൊരു മികച്ച സിനിമ ആയിരിക്കും സല്യൂട്ട് എന്ന ഉറപ്പ് ട്രെയിലറിന് കിട്ടിയ സ്വീകാര്യതയിൽ നിന്നും വ്യക്തമാണ്.
You must be logged in to post a comment Login