പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വീണ്ടുമെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് അണിയറക്കാര്‍.
കല്യാണി പ്രിയദര്ശന് അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ബ്രോ ഡാഡി ടീം ഏറ്റവുമൊടുവില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘അന്ന കുര്യന്’ എന്നാണ് ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുന്നത്. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
You must be logged in to post a comment Login