സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരേ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനും
പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായാണ് മുഖ്യമന്ത്രി എറണാകുളം ടിഡിഎം ഹാളിൽ എത്തിയത്.
You must be logged in to post a comment Login