വണ്‍പ്ലസ് 9ആര്‍ടി സ്മാര്‍ട്ഫോൺ, ബഡ്സ് സെഡ് 2 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 42,999 രൂപയാണ് വണ്‍പ്ലസ് 9 ആര്‍ടിയുടെ വില. 4,999 രൂപയാണ് ബഡ്സ് സെഡ് 2-ന്റെ വില.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 പ്രൊസസറിന്റെ പിന്‍ബലത്തില്‍ 2 ജിബി വരെയുള്ള എല്‍പിഡിഡിആര്‍5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഫോണിനുണ്ട്. 120 ഹെര്‍ട്സ് റിഫ്രഷ്റേറ്റുള്ള ഫുള്‍എച്ച്ഡിപ്ലസ് ആള് ആക്ഷന്‍ ഒഎല്‍ഇഡി ഡിസ്പ്ലേ ആണിതിന്. 600 ഹെര്‍ട്സ് ടച്ച് റെസ്പോണ്‍സ് റേറ്റും ഇതിനുണ്ട്. .
ഗെയിമിങിന് അനുയോജ്യമാവും വിധം മികച്ച പ്രവര്‍ത്തനക്ഷമതയാണ് ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്സ് 766 പ്രധാന സെന്‍സര്‍ ആയി നല്കിയിരിക്കുന്നു. ഒഐഎസ്, നൈറ്റ് സ്കേപ്പ് മോഡ് സംവിധാനങ്ങളും ഇതിലുണ്ട്.
29 മിനിറ്റുകൊണ്ട് ബാറ്ററി മുഴുവനായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന റാപ്പ് ചാര്‍ജ് സാങ്കേതികവിദ്യയും ഇതില്‍ നല്കിയിരിക്കുന്നു. ശക്തിയേറിയ വൈഫൈ ആന്റിനയാണ് ഇതിനെന്നും കമ്പനി പറയുന്നു.
വണ്‍പ്ലസ് ബഡ്സ് സെഡ് 2
11 എംഎം ബാസ്സ് ട്യൂണ്‍ഡ് ഡൈനാമിക് ഡ്രൈവറുകളാണിതിന്. ഡോള്‍ബി അറ്റ്മോസ് ശബ്ദ സംവിധാനമുണ്ട്. 40 ഡെസിബല്‍ ആക്റ്റീവ് നോയ്സ് കാന്സലേഷനാണിതിന്. 38 മണിക്കൂര്‍ ബാറ്ററി ലൈഫ് ഇതിന് വാഗ്ദാനം ചെയ്യുന്നു. ഐപി55 വാട്ടര്‍ സ്വെറ്റ് റെസിസ്റ്റന്‍സും ബഡ്സിനുണ്ട്.
You must be logged in to post a comment Login