മസ്കത്ത്: പ്രവാസികളുടെ വിസാ നിരക്കുകള്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരം കുറച്ചു.ഞായറാഴ്ച മസ്കത്ത്, തെക്കന്‍ അല്‍ ബാത്തിന, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലെ ശൈഖുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു വിസാ നിരക്കുകള്‍ കുറയ്ക്കാന്‍ ഭരണാധികാരി നിര്‍ദേശം നല്‍കിയത്.
സുല്‍ത്താന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കുകയും ചെയ്തു.വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ ആദ്യം മുതലായിരിക്കും ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. നേരത്തെ 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കി ഫീസ് കുറച്ചു. സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഫീസില്‍ 85 ശതമാനം വരെ ഇളവും നല്‍കും.
You must be logged in to post a comment Login