ഇടുക്കി: ശക്തമായ കാറ്റിലും ഇടിമിന്നലോട് കൂടിയ മഴയിലും ഇടുക്കിയിൽ വ്യാപക നാശനഷ്ടം. അടിമാലി കല്ലാറിൽ ദേഹത്ത് മരം വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശിഗീത (26) ആണ് മരിച്ചത്. സ്വകാര്യ ഏലത്തോട്ടത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഗീതയും കുടുംബവും. എസ്റ്റേറ്റിൽ വിറക് ശേഖരിച്ച ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുന്നവഴിയാണ് അപകടം.
അതേസമയം, മരിയാപുരത്ത് ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന അലമാരയുടെ വാതിലുകളും വീടിന്റെ ജനലിന്റെ ചില്ലുകളും പൊട്ടിത്തെറിച്ചു. അപകടത്തിൽ ആളപായങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
You must be logged in to post a comment Login