Vismaya News
Connect with us

Hi, what are you looking for?

WORLD

ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ

ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഹമാസ് ഭരണത്തിലുള്ള ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹമാസിന്റെ ഉന്നത നേതാവിനെയും ധനമന്ത്രിയെയും വധിച്ചതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. അതേസമയം ഹമാസിന്‍റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് പരുക്കേറ്റെന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോബൈഡൻ അപലപിച്ചു. 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടെന്ന് ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...