Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഉത്തരാഖണ്ഡ് തുരങ്ക അപകടം: രക്ഷാപ്രവര്‍ത്തനം 15-ാം ദിവസത്തിലേക്ക്; വെര്‍ട്ടിക്കല്‍ ഷാഫ്റ്റ് നിര്‍മ്മാണം ഇന്ന് ആരംഭിക്കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തുരങ്ക അപകടത്തില്‍പ്പെട്ട് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം 15-ാം ദിനവും തുടരുന്നു. ടണലിന്റെ മുകളില്‍ നിന്ന് വെര്‍ട്ടിക്കല്‍ ഷാഫ്റ്റ് നിര്‍മ്മാണം ഇന്ന് ആരംഭിക്കും. അതേസമയം, തുരങ്കമുഖത്ത് കുടുങ്ങിയ ഓഗര്‍ മെഷീനിന്റെ ബ്ലേഡ് ഇന്ന് പൂര്‍ണമായി മുറിച്ചുമാറ്റും. ഇന്നലെ രാത്രിയോടെയാണ് വെര്‍ട്ടിക്കല്‍ ഷാഫ്റ്റ് നിര്‍മ്മാണത്തിന് ആവശ്യമായ പ്ലാറ്റ്‌ഫോമിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.

ഒരു മീറ്റര്‍ വ്യാസമുള്ള പൈപ്പ് 90 മീറ്റര്‍ ആഴത്തിലാണ് ഇറക്കേണ്ടത്. സില്‍ക്യാര തുരങ്കമുഖത്തു നിന്നുള്ള പൈപ്പ് സ്ഥാപിക്കല്‍ നടപടികള്‍ ഇന്നലെ തടസ്സപ്പെട്ടിരുന്നു. പത്താമത്തെ പൈപ്പിന്റെ അറ്റം വളഞ്ഞതിനെ തുടര്‍ന്ന് ഓഗര്‍ മെഷീന്‍ ബ്ലേഡ് പൈപ്പില്‍ തട്ടി മുറിഞ്ഞിരുന്നു. നാലു മീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഈ ബ്ലേഡ് നീക്കം ചെയ്യുന്ന പ്രക്രിയ ഇന്ന് പൂര്‍ത്തിയാകുമെന്നാണ് രക്ഷാദൗത്യസംഘം അറിയിക്കുന്നത്.

ഇതേ മാര്‍ഗത്തിലുള്ള രക്ഷാദൗത്യവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ദൗത്യസംഘം വിലയിരുത്തിയിട്ടുണ്ട്. മാനുവല്‍ ഡ്രില്ലിങ് ഈ മേഖലയില്‍ നടക്കുമെങ്കിലും തുരങ്കത്തിനു മുകളില്‍ നിന്നുള്ള വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങില്‍ ആണ് ദൗത്യസംഘം ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. ടി.എച്ച്.ഡി.സി.എല്‍ ബാര്‍കോട്ട് അറ്റത്തുനിന്ന് ഒരു റെസ്‌ക്യൂ ടണലിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. കാഠിന്യമേറിയ പാറകള്‍ തകര്‍ക്കുന്നതിനായി നാലു നിയന്ത്രിത സ്‌ഫോടനങ്ങളും ഇവിടെ നടന്നു.

നാളെ മൈക്രോല്‍ നിര്‍മ്മാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതും പൂര്‍ത്തിയാകും. തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികള്‍ക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിന് ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ തുരങ്കത്തില്‍ നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്ന സംഘങ്ങളുടെ തലവന്മാരുമായി ഉന്നതലയോഗം ചേര്‍ന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....