യാത്രാപ്രേമികൾക്ക് വീണ്ടും സന്തോഷ വാർത്ത. വിസ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിച്ച് ഇറാനും. ഇന്ത്യയുള്‍പ്പടെ 33 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ.വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനായി സമീപകാലത്ത് പല രാജ്യങ്ങളും വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തിയിരുന്നു.സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ലബനോന്‍ തുടങ്ങിയ 33 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് ഇറാനിലേക്ക് പ്രവേശിക്കാന്‍ ഇനി വിസയുടെ ആവശ്യമില്ല.
ഇറാന് സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രിയായ ഇസദുള്ളാഹ് ദര്‍ഗാമിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണെന്ന് ദര്‍ഗാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സുഖമമായ സഞ്ചാരം മനുഷ്യരുടെ അവകാശമാണ്. ഇറാന് എന്ന രാഷ്ട്രത്തിന്റെ മഹത്തായ സവിശേഷതകള്‍ ആസ്വദിക്കാന്‍ ലോകത്തിന് അവസരം ഒരുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.