ദീക്ഷിത് ഷെട്ടി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ‘ഒപ്പീസ്’ എന്ന ചിത്രത്തിന് തുടക്കമായി. പ്രശസ്ത സംവിധായകനായ സോജൻ ജോസഫ് തിരക്കഥയെഴുതി ഒരുക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ദർശന എസ്. നായർ തുടങ്ങിയവർ പ്രധാനവേഷങ്ങൾ ചെയ്യുന്നു.
‘ഒപ്പീസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഒരു പ്രൊഡക്ഷൻ ഹൗസ് കൂടി കടന്നുവരികയാണ്. നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രദ്യുമ്ന കൊല്ലേഗലിന്റെ ആകർഷൺ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ ചിത്രത്തിലൂടെ മലയാളിത്തിലേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക തുടക്കം കൊച്ചിയിൽ നടന്നു.
ഇന്ദ്രൻസ്, ലെന, ജോ ജോൺ ചാക്കോ, ജോയ് മാത്യ, പ്രമോദ് വെളിയനാട്, ബൈജു എഴുപുന്ന,അനുപ് ചന്ദ്രൻ,സഞ്ജയ് സിംഗ്, നിധീഷ് പെരുവണ്ണാൻ ,കോബ്രാ രാജേഷ്, ജൂബി. പി. ദേവ് , രാജേഷ് കേശവ്, നിവിൻ അഗസ്റ്റിൻ, അൻവർ, ശ്രയാ രമേഷ്, വിജയൻ നായർ, മജീഷ് എബ്രഹാം, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ, വിനോദ് കുറുപ്പ്, ജീമോൻ, ജീജാ സുരേന്ദ്രൻ, ആൻ്റണി ചമ്പക്കുളം തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.