Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

വിനീത് ശ്രീനിവാസന്റെ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ചിത്രീകരണം പൂര്‍ത്തിയായി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ചിത്രീകരണം പൂര്‍ത്തിയായി. 40 ദിവസം നീണ്ടു നിന്ന ചിത്രീകരണമാണ് പൂര്‍ത്തിയായത്. ധ്യാന്‍ ശ്രീനിവാസന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രീകരണം പൂര്‍ത്തിയായതെന്ന് വിനീത് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രത്തിന്റെ പാക്കപ്പ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

40 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ച മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ നന്ദി പറഞ്ഞു. ധ്യാനിന്റെ ജന്മദിനമായ ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ഞങ്ങള്‍ ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥയും അഭിനിവേശമുള്ള ഒരു കൂട്ടം ആളുകളുടെ ഒരു സൈന്യം തന്നെ എന്നോടൊപ്പമുണ്ടെന്നതില്‍ ദൈവത്തോട് നന്ദിയുള്ളവനാണെന്ന് വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും. പ്രണവ് മോഹന്‍ലാലിനും നിവിന്‍ പോളിക്കും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....