Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഷൊർണൂരിലെ മേളം തീയേറ്റർ ഇനി ലാലേട്ടന് സ്വന്തം

ഷൊർണൂരിലെ പ്രശസ്തമായ മേളം തീയേറ്റർ നവീകരണം പൂർത്തിയാക്കി തുറന്നു. എംലാൽ പ്ലക്‌സ് എന്ന പേരിൽ നവീകരിച്ച തീയേറ്റർ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. 2019 ഡിസംബർ 30നാണ് മേളം തീയേറ്റർ പ്രദർശനം നിർത്തിയത്. ആശിർവാദ് സിനിമാസിലും മോഹൻലാലിനുമാണ് ഇനി ഈ തീയേറ്ററിന്റെ ഉടമസ്ഥത. ആശിർവാദ് മോഹൻലാൽ സിനിപ്ലക്‌സ് എന്ന തീയേറ്റർ കോംപ്ലക്‌സിന്റെ ചുരുക്കെഴുത്താണ് എംലാൽ സിനിപ്ലക്‌സ്. ഹരിപ്പാടും എംലാൽ പ്ലക്‌സിന്റെ പേരിൽ പുതിയ സിനിമാ തീയേറ്റർ ആരംഭിച്ചിട്ടുണ്ട്.ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ, മോഹൻലാൽ, സുചിത്രാ മോഹൻലാൽ, ആൻറണി പെരുമ്പാവൂർ, മഞ്ജുവാര്യർ, സംവിധായകൻ കെ.മധു, സന്തോഷ് ശിവൻ, മുരളീ കൃഷ്ണൻ, സദാശിവൻ, ഗോപീനാഥൻ, എന്നിവർ ചേർന്നാണ് തീയേറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സിനിമാ മേഖലയിൽ കഴിഞ്ഞ 41 വർഷമായുള്ള തന്റെ വരുമാനം സിനിമയിൽ തന്നെ ചെലവിടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....