Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറുമായി മോട്ടോറോള എഡ്ജ് 30 പ്രോ പുറത്തിറക്കി

മോട്ടോറോളയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ എഡ്ജ് 30 പ്രോ പുറത്തിറക്കി. 49999 രൂപയാണ് ഇതിന് വില. ക്വാല്‍കോമിന്റെ ശക്തിയേറിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്രൊസസറാണ് ഈ ഫോണിന് ശക്തി പകരുന്നത്. 60 എംപി സെല്‍ഫി ക്യാമറയും 50 എംപി പ്രധാന സെന്‍സറായെത്തുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയുമാണിതിന്.

മോട്ടോറോളയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ എഡ്ജ് 30 പ്രോ പുറത്തിറക്കി. 49999 രൂപയാണ് ഇതിന് വില. ക്വാല്‍കോമിന്റെ ശക്തിയേറിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്രൊസസറാണ് ഈ ഫോണിന് ശക്തി പകരുന്നത്. 60 എംപി സെല്‍ഫി ക്യാമറയും 50 എംപി പ്രധാന സെന്‍സറായെത്തുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയുമാണിതിന്.

വിശദവിവരങ്ങള്‍

നേരത്തെ സൂചിപ്പിച്ച പോലെ മോട്ടോറോള എഡ്ജ് 30 പ്രോയ്ക്ക് 49,999 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടില്‍ മാര്‍ച്ച് നാലിന് വില്‍പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. റീട്ടെയില്‍ സ്റ്റോറുകളില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളില്‍ 5000 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. ഇതുവഴി ഫോണ്‍ 44,999 രൂപയ്ക്ക് വാങ്ങാനാവും. കൂടാതെ മോട്ടോറോള എഡ്ജ് പ്രോ ഉപഭോക്താക്കള്‍ക്ക് 10000 രൂപ വിലമതിക്കുന്ന റിലയന്‍സ് ജിയോ ആനുകൂല്യങ്ങളും ലഭിക്കും.

സവിശേഷതകള്‍

6.7 ഇഞ്ച് 10 ബിറ്റ് ഒഎല്‍ഇഡി എച്ച്ഡിആര്‍10 പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോറോള എഡ്ജ് 30 പ്രോയ്ക്ക്. പ്രീമിയം ത്രീഡി സാറ്റിന്‍ മാറ്റ് ഗ്ലാസ് ആണിതിന. ഐപി52 റേറ്റിങ് ഉള്ള വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സും ഫോണിനുണ്ട്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട് സ്‌ക്രീനിന്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്രൊസസറില്‍ 8ജിബി എല്‍പിഡിഡിആര്‍5 റാം, 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയുണ്ട്.

5ജി കണക്റ്റിവിറ്റിയുള്ള ഫോണില്‍ 13 5ജി ബാന്‍ഡുകള്‍ പിന്തുണയ്ക്കും.

ട്രിപ്പില്‍ റിയര്‍ ക്യാമറയില്‍ 50 എംപി പ്രൈമറി സെന്‍സറും, 50 എംപി വൈഡ് ക്യാമറയുമാണുള്ളത്. മൂന്നാമത്തെ ക്യാമറ മാക്രോ ക്യാമറയാണ്. എച്ച്ഡിആര്‍10 പ്ലസ് ഫോര്‍മാറ്റില്‍ 8കെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഇതില്‍ സാധിക്കും. 60 എംപി ആ ണ് സെല്‍ഫി കാമറ.

ഡോള്‍ബി അറ്റ്‌മോസ് സര്‍ട്ടിഫിക്കേഷനുള്ള സ്റ്റീരിയോ സ്പീക്കറുകളാണിതിന്. 4800 എംഎഎച്ച് ബാറ്ററിയില്‍ 68 വാട്ട് ടര്‍ബോ ചാര്‍ജിങ് സൗകര്യമുണ്ട്. 15 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാനാവും.

ആന്‍ഡ്രോയിഡ് 12 സ്‌റ്റോക്ക് വേര്‍ഷന്‍ ഓഎസ് ആണ് ഫോണിന്. ആന്‍ഡ്രോയിഡ് 13, 14 അപ്‌ഡേറ്റുകള്‍ ഇതില്‍ ലഭിക്കുമെന്നും കമ്പനി പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....