Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സന്തോഷ് ട്രോഫി സെമി ഫൈനല്‍; ഫൈനല്‍ തേടി കേരളം ഇന്ന് ഇറങ്ങുന്നു

സന്തോഷ് ട്രോഫി സെമി ഫൈനല്‍ തേടി കേരളം ഇന്നിറങ്ങുന്നു. സെമി പോരാട്ടത്തില്‍ കര്‍ണാടകയാണ് കേരളത്തിന് എതിരാളികള്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സന്തോഷ് ട്രോഫിക്ക് ചരിത്രത്തിലാദ്യമായാണ് മലപ്പുറം ആതിഥ്യമരുളുന്നത്. അടുത്ത ദിവസം നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ബംഗാള്‍ മണിപ്പൂരിനെ നേരിടും. മെയ് രണ്ടിനാണ് സന്തോഷ് ട്രോഫി ഫൈനല്‍ നടക്കുക. കേരളം ഫൈനലിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നത് തോല്‍വിയറിയാതെയാണ്. കേരളം സെമിയിലെത്തിയിരിക്കുന്നത് ഗ്രൂപ്പ് എയില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ്. രണ്ട് ജയവും ഒന്ന് വീതം സമനിലയും തോല്‍വിയും വഴങ്ങിയാണ് ഗ്രൂപ്പ് ബിയില്‍ നിന്നും കര്‍ണാടകയുടെ സെമി പ്രവേശം. ഏഴ് പോയിന്റാണ് കര്‍ണാടകയ്ക്ക് ഉള്ളത്.എല്ലാ മത്സരത്തിലേതെന്നപോലെ ഹോം ഗ്രൗണ്ടിന്റെ അഡ്വാന്റേജ് മുതലെടുക്കാനാവും സെമിയിലും കേരളം ശ്രമിക്കുക. കേരളം നാല് മത്സരത്തില്‍ നിന്നും പത്തിലധികം ഗോളുകളാണ് നേടിയത്. വഴങ്ങിയതാവട്ടെ കേവലം മൂന്ന് ഗോളും. ഈ കണക്കുകള്‍ മാത്രം മതി കേരളം എത്രത്തോളം ശക്തരാണെന്ന് മനസ്സിലാക്കാന്‍. അതേസമയം മുന്നേറ്റത്തില്‍ മികവ് പുലര്‍ത്തുമ്പോഴും ഫിനിഷിംഗിലെ പോരായ്മകളാണ് കേരളത്തെ വലയ്ക്കുന്നത്. പ്രതിരോധത്തിലും പാളിച്ചകളുണ്ട്. ക്യാപ്റ്റന്‍ ജിജോയും അര്‍ജുന്‍ ജയരാജുമടങ്ങിയ മധ്യനിര ഏത് ടീമിനെയും വെല്ലുന്നതാണ്. ഇതുവരെ അഞ്ച് ഗോളാണ് ജിജോയുടെ ബൂട്ടില്‍ നിന്നും പിറന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....