സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന് വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്. വിവാഹം കഴിഞ്ഞ വിവരം റഹ്മാനും ഖദീജയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
കഴിഞ്ഞ ഡിസംബര്‍ 29-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങുകള്‍ നടന്നത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീന്‍.
ഖദീജ, റഹീമ, അമീന് എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര്. റഹ്മാന്-സൈറ ബാനു ദമ്പതികള്‍ക്ക്. ഗായിക കൂടിയാണ് ഖദീജ. എന്തിരന് എന്ന രജനികാന്ത് ചിത്രത്തില്‍ റഹ്മാന്റെ സംഗീതത്തില്‍ ‘പുതിയ മനിതാ…’ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്.
You must be logged in to post a comment Login