Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഒപ്പോ കെ10 5ജി ഇന്ത്യയിലെത്തി, മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസർ…

ഒപ്പോയുടെ കെ10 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഒപ്പോ കെ10 ന്റെ 5ജി വേരിയന്റാണിത്. ഈ 5ജി ഫോൺ ആദ്യമായി അവതരിപ്പിച്ചത് ചൈനയിലാണ്. എന്നാൽ ഇന്ത്യൻ കെ10 5ജിയുടെ രൂപകൽപനയും ഫീച്ചറുകളും ചൈനീസ് പതിപ്പിന് സമാനമല്ല. ഒപ്പോ കെ10 5ജിയുടെ ചൈനീസ് പതിപ്പിന് കരുത്ത് പകരുന്ന ഡൈമെൻസിറ്റി 8000 മാക്സ് പ്രോസസർ ആണെങ്കില്‍ ഇന്ത്യയിലെ കെ10 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 810 ആണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, ഇന്ത്യൻ മോഡലിന് പിന്നിൽ രണ്ട് വലിയ ക്യാമറ കട്ട്ഔട്ടുകളുള്ള ഫ്ലാറ്റ് ഡിസൈനും റെനോ സീരീസിൽ കാണുന്ന പ്രീമിയം റെനോ ഗ്ലോ ഫിനിഷും ഉണ്ട്.
ഒപ്പോ കെ10 5ജിയുടെ ഒരേയൊരു മെമ്മറി വേരിയന്റിന് 17,499 രൂപയാണ് വില. മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഒപ്പോ കെ10 5ജിയുടെ ആദ്യ വിൽപന ജൂൺ 15 ന് ഉച്ചയ്ക്ക് 12ന് ഫ്ലിപ്പ്കാർട്ടിൽ തുടങ്ങും. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നതിന് 1,500 രൂപ കിഴിവ് ലഭിക്കും.

സുഗമമായി ആനിമേഷനുകൾ കാണാനും സ്‌ക്രോളിങ്ങും അനുവദിക്കുന്ന 90Hz റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയുമായാണ് കെ10 5ജി വരുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസറാണ് കെ10 5ജിയിൽ പാക്ക് ചെയ്യുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്.

ഒപ്പോ കെ10 5ജിയുടെ പിൻഭാഗത്തെ ക്യാമറകളിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസിങ് ക്യാമറയും ഉൾപ്പെടുന്നു. അൾട്രാവൈഡ് ക്യാമറ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു മികച്ച ഫോൺ ആയിരിക്കും. ഡിസ്പ്ലേയുടെ മുകളിലെ നോച്ചിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രധാന ഫീച്ചർ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....