Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വര്‍ഷങ്ങളായി കാത്തിരുന്ന പ്രത്യേകത എത്തി

വാട്ട്‌സ്ആപ്പ് (WhatsApp) ഉപയോക്താക്കൾക്ക് ഇപ്പോൾ ഏത് ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്നും ഐഫോണിലേക്ക് (IPhone) ചാറ്റ് ഹിസ്റ്ററി, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. മെറ്റാ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് ചൊവ്വാഴ്ചയാണ് ഈ കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഖ്യാപിച്ചത്.

ബുധനാഴ്ച മുതൽ ഈ സംവിധാനം ബീറ്റയില്‍ പുറത്തിറങ്ങുമെന്നും. എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കളിലേക്കും ഈ ഫീച്ചര്‍ എത്താൻ ഒരാഴ്ചയോളം എടുക്കുമെന്നും കമ്പനി അറിയിച്ചു. ”എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിലനിർത്തിക്കൊണ്ട് ഫോണുകൾക്കിടയിൽ സുരക്ഷിതമായി ഡാറ്റ കൈമാറാന്‍ സാഹായിക്കുന്ന ഈ ഫീച്ചര്‍. നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി, ഫോട്ടോകൾ, വീഡിയോകൾ, വോയിസ് മെസേജുകൾ എന്നിവ ആൻഡ്രോയിഡിനും ഐഫോണിനും ഇടയിൽ കൈമാറാന്‍ നിങ്ങളെ സഹായിക്കുന്നു” സുക്കർബർഗ് ഒരു ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു.

“ഇത് ഏറ്റവും കൂടുതൽ ഉപയോക്താക്കള്‍ ആവശ്യപ്പെട്ട സവിശേഷതയാണ്. ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് മാറാനുള്ള കഴിവ് ഞങ്ങൾ കഴിഞ്ഞ വർഷം വാട്ട്സ്ആപ്പ് നല്‍യിരുന്നു. ഇപ്പോൾ ഐഫോണിലേക്കും ആൻഡ്രോയിഡില്‍ നിന്നും വാട്ട്സ്ആപ്പ് ഡാറ്റ മാറ്റാം” അദ്ദേഹം കൂട്ടിച്ചേർത്തു.

‘മൂവ് ടു ഐഒഎസ്’ ആപ്പ് ഉപയോഗിച്ച് ഐഫോൺ ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് ഡാറ്റ മൈഗ്രേറ്റ് ചെയ്യാൻ കഴിയുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു.

ആൻഡ്രോയിഡ് ഫോണിൽ ‘Move to iOS’ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ, ആളുകൾക്ക് അവരുടെ ആന്‍ഡ്രോയ്ഡില്‍ നിന്ന് കോൺടാക്‌റ്റുകൾ, സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, ഇമെയിൽ അക്കൗണ്ടുകൾ, കലണ്ടറുകൾ, എന്നിവയുൾപ്പെടെ തങ്ങൾക്ക് ഏറ്റവും താൽപ്പര്യമുള്ള കാര്യങ്ങൾ സുരക്ഷിതമായി ഐഫോണിലേക്ക്. കൈമാറാൻ ഇത് ഉപയോഗിക്കാം.

ഈ ആപ്പ് ഉപയോഗിക്കാന്‍ ആൻഡ്രോയിഡ് ഉപയോക്താക്കൾ കുറഞ്ഞത് ആൻഡ്രോയിഡ് 5.0-ഉം അതിന് മുകളിലുള്ളതും ആയിരിക്കണം. ഐഒഎസ് ഉപയോക്താക്കൾ iOS 15.5-ഉം അതിനുമുകളിലും ഉള്ളവരായിരിക്കണം.

വാട്ട്സ്ആപ്പും ഫേസ്ബുക്കും ആസക്തി ഉണ്ടാക്കുന്നു; മെറ്റയ്ക്കെതിരെ വ്യാപകമായി കേസുകള്‍

ആപ്പിലെ ഓപ്ഷനായി ഒരു ഉപയോക്താവ് വാട്ട്സ്ആപ്പ് ഡാറ്റയിൽ ക്ലിക്ക് ചെയ്താൽ, ഐഒഎസിന് അനുയോജ്യമായ ഫോർമാറ്റിൽ ഡാറ്റ പാക്കേജ് ചെയ്യപ്പെടും. ആപ്പിളോ വാട്ട്‌സ്ആപ്പോ ഈ ഡാറ്റയൊന്നും കാണില്ല, അത് എൻക്രിപ്റ്റായി തുടരും. ഡാറ്റ നീക്കിയ ശേഷം, ഒരു ഉപയോക്താവ് അവരുടെ ഐഫോണിൽ ആദ്യമായി വാട്ട്സ്ആപ്പ് ആരംഭിക്കുമ്പോള്‍ അത് അവിടെയുള്ള ഡാറ്റ കണ്ടെത്തി അത് ഡീക്രിപ്റ്റ് ചെയ്യും, കൂടാതെ മുമ്പത്തെ എല്ലാ ചാറ്റുകളും പുനഃസ്ഥാപിക്കപ്പെടും. വാട്ട്‌സ്ആപ്പിൽ നിന്നുള്ള ചാറ്റ് ഹിസ്റ്ററി, ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ ഡാറ്റയിൽ ഉൾപ്പെടും.

ഉപയോക്താക്കൾക്ക് വ്യക്തിഗത സന്ദേശങ്ങൾ ഐഒഎസിലക്ക് എത്തിക്കാമെങ്കിലും. എന്നാൽ പിയർ-ടു-പിയർ പേയ്‌മെന്റ് സന്ദേശങ്ങളും കോൾ ഹിസ്റ്ററി കൈമാറ്റം ചെയ്യപ്പെടില്ല. ഒരു ഉപയോക്താവിന് അവരുടെ ആന്‍ഡ്രോയ്ഡ് ഉപകരണത്തിലെ എല്ലാ സൗജന്യ ആപ്പുകളും ഐഒഎസിലേക്ക് എത്തിക്കാന്‍ Move to iOS ആപ്പ് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡിലെ ഒരു സൗജന്യ ആപ്പിന് ആപ്പ് സ്റ്റോറിൽ തത്തുല്യമായ ഒന്ന് ഉണ്ടെങ്കിൽ, പുതിയ ഐഫോൺ സജ്ജീകരിക്കുമ്പോൾ ഉപയോക്താക്കൾക്ക് ഇവ തിരികെ ലഭിക്കാനുള്ള ഓപ്ഷൻ ഉണ്ട്.

സജ്ജീകരണത്തിന് ശേഷം ആപ്പുകൾ ഹോം സ്‌ക്രീനിൽ കാണിക്കും, എന്നിരുന്നാലും ഒരു ഉപയോക്താവ് അവ ഡൗൺലോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ അവയിൽ ടാപ്പ് ചെയ്യേണ്ടിവരും. മൂവ് ടു ഐഒഎല് ആപ്പ് ഉപയോഗിച്ച് നിങ്ങൾ ഒരു പുതിയ ഐഫോണ്‍ സജ്ജീകരിക്കുകയാണെങ്കിൽ മാത്രമേ വാട്ട്സ്ആപ്പ് പോർട്ടബിലിറ്റി ഫീച്ചർ ലഭ്യമാകൂ എന്ന കാര്യം ഓർക്കുക.

ഇതിനർത്ഥം നിങ്ങൾക്ക് ഇതിനകം ഒരു ഐഫോണ്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, പഴയ ആന്‍ഡ്രോയ്ഡ് ഫോണില്‍ നിങ്ങളുടെ പഴയ വാട്ട്സ്ആപ്പ് ഡാറ്റ ഇനി വീണ്ടും പുതിയ ഐഫോണില്‍ എത്തിക്കാന്‍ സാധിക്കില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....