Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അമ്മയിൽ അംഗത്വം വേണ്ടെന്ന് കാണിച്ച് ജോയ് മാത്യു കത്തയച്ചു

താരസംഘടനയായ അമ്മയിൽ ക്ലബ് പരാമർശത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നു. ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് അംഗത്വം വേണ്ടെന്ന് കാണിച്ച് നടൻ ജോയ് മാത്യു ജനറൽ സെക്രട്ടറിക്ക് കത്തയച്ചു. ക്ലബ് ഒരു മോശം വാക്കല്ലെന്നും ഇല്ലാത്ത അർത്ഥങ്ങൾ ഉണ്ടാക്കി സംഘടനയെ അപകീർത്തിപ്പെടുത്തരുതെന്നും ചൂണ്ടിക്കാണിച്ച് ഇടവേള ബാബു നടൻ ഗണേഷ് കുമാറിനും കത്തയച്ചു.

നേരത്തെ കേസിൽ പ്രതിയായ നടൻ ബിനീഷ് കോടിയേരിക്കെതിരെ ഗണേഷ് കുമാർ സ്വീകരിച്ച നിലപാട് പരിശോധിക്കുമ്പോൾ ഇപ്പോൾ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ഇടവേള ബാബു കത്തിൽ പറയുന്നു. ജഗതി ശ്രീകുമാറിനും പ്രിയങ്കയ്ക്കുമെതിരെ കേസ് വന്നപ്പോൾ താങ്കൾ അംഗമായിരുന്ന മുൻ കമ്മിറ്റിയും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ഇടവേള ബാബു വിമർശിച്ചു.
പ്രസിഡന്റ് മോഹൻലാലിന്‌ ഗണേഷ് അയച്ച കത്തുകൾക്ക്‌ സമയക്കുറവു കൊണ്ട് ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം മറുപടികൾ തരാറില്ലേയെന്നും ഇടവേള ബാബു കത്തിൽ ചോദിക്കുന്നു. കഴിഞ്ഞ 27 വർഷമായി സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താങ്കൾ ഇപ്പോൾ ഇങ്ങനെ പറയുന്നത് സംഘടനയ്ക്ക് അപകീർത്തി ഉണ്ടാക്കുന്നുണ്ട്. ചെയ്യാത്ത തെറ്റിന്റെ പേരിൽ തന്നെ ക്രൂശിക്കരുതെന്നും ഇടവേള ബാബു കത്തിൽ പറയുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....