Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

നയൻതാരയുടെ കൊലമാവ് കോകില ഹിന്ദി റീമേക്ക് ട്രെയിലർ എത്തി

‘ഗുഡ് ലക്ക് ജെറി’യുടെ ട്രെയിലർ റിലീസ് ചെയ്തു. ജാൻവി കപൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, നയൻ‌താര ചിത്രം കൊലമാവ്‌ കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. ജയ കുമാരി ജെറി എന്നാണ് ജാൻവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബ്ലാക്ക് ഹ്യൂമർ വിഭാഗത്തിൽപെടുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 29ന് റിലീസ് ചെയ്യും.

ഓയ് ലക്കി ലക്കി ഓയ്’, ‘അഗ്നിപത്’ തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ ആയിരുന്ന സിദ്ധാർഥ് സെൻഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എൽ. റായ് നിർമാണം. ദീപക് ഡോബ്രിയാൽ, നീരജ് സൂദ്, മിത വസിഷ്ത് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗുഡ് ലക്ക് ജെറിയ്ക്ക് പുറമെ മിലി എന്ന സിനിമയും ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദേശീയ പുരസ്‌കാരം നേടിയ മലയാളം ചിത്രം ഹെലന്റെ റീമേക്കാണ് മിലി. ബോണി കപൂർ ആണ് നിർമാണം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....