Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പുനർഗേഹം പദ്ധതിയിൽ മത്സ്യതൊഴിലാളികളെ ചൂഷണം ചെയ്ത് കോൺട്രാക്ടർമാരും : പരാതി സ്വീകരിക്കാൻ പോലീസിനും മടി

വേലിയേറ്റമേഖലയിൽ നിന്നും അമ്പത് മീറ്ററിനുളളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടവരെ കോൺട്രാക്ടർമാരും ചൂഷണം ചെയ്യുന്നതായ് വ്യാപക പരാതി.

മത്സ്യതൊഴിലാളികളുടെ പുനരദിവാസം ലക്ഷ്യമാക്കി തയ്യറാക്കിയ പദ്ധതിയുടെ ഭൂമി വാങ്ങുന്നതിൽ തുടങ്ങി വീട് നിർമ്മാണത്തിൽ വരെ ഇപ്പോൾ ചൂഷണം കടന്നുകൂടിയിരിക്കുന്നതായ് മത്സ്യതൊഴിലാളികൾ പറയുന്നു. കൃത്യസമയത്ത് എഗ്രിമെന്റ് പ്രകാരമുള്ള വ്യവസ്ഥകളിൽ വീട് നിർമ്മിച്ചു നൽകുന്നതിൽ കരാറുകാർ വീഴ്ചവരുത്തുന്നതായാണ് മത്സ്യതൊഴിലാളി കുടുംബങ്ങൾ പറയുന്നത്.

പുനർഗേഹം പദ്ധതി പ്രകാരം, അർഹരായ കുടുംബത്തിന് ഭൂമിവാങ്ങുവാൻ ആറ് ലക്ഷവും വീടിന് നാല് ലക്ഷവുമാണ് ലഭ്യമാകുക.
ഭൂമി വിലയിൽ ഇളവ് ലഭിക്കുന്ന പക്ഷം ആ തുകയും ഗൃഹനിർമ്മാണത്തിനുപയോഗിക്കാം എന്ന വ്യവസ്ഥ നിലവിൽ ഉണ്ടെങ്കിലും ആ തുക സ്ഥല ഏജന്റും അധികാരികളും വീതിച്ചെടുക്കലാണ് പതിവ്.

ഇതിനു പുറമെയാണിപ്പോൾ വീടുപണിക്കുള്ള തുകയിൽ നിന്ന് കരാറ്കാർകൂടി ചൂഷണം ആരംഭിച്ചിരിക്കുന്നത്. അഞ്ചുതെങ്ങിലെതന്നെ നിരവധി മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ഇത്തരത്തിൽ കരാറുകരുടെ പലവിധ ചൂഷണങ്ങൾക്ക് വിധയരായിരിക്കുന്നത്.

അളവ്കളിലും സ്‌കൊയർ ഫീറ്റ് കണക്കുകളിലും തിരിറിമറി കാട്ടുക, സിമന്റ് കമ്പി തുടങ്ങിയവയിൽ കുറവ് വരുത്തുക, വാതിൽ ജന്നൽ, ഇളക്ട്രിക്കൽ പ്ലമ്പിങ്ങ് തുടങ്ങിയയ്ക്ക് നിലവാരമില്ലാത്ത തടികളും ഉപകരണങ്ങളും ഉപയോഗിക്കുക എന്നിങ്ങനെ വിവിധ തലങ്ങളിലാണ് ചൂഷണം കടന്നുകൂടിയിരിക്കുന്നത്. കൂടാതെ, പണം മുൻകൂറായി കൈപ്പറ്റുകയും പൂർത്തീകരിക്കാതെ ഉടമയെ വട്ടംചുറ്റിക്കുന്നതും ഈ മേഖലയിൽ പതിവായിട്ടുണ്ട്.

മാത്രവുമല്ല നിർമ്മാണ പ്രവർത്തികൾ പൂർണ്ണമായും എഗ്രിമെന്റ് ചെയ്യുകയും പണി തുടങ്ങി ആഴ്ചകൾക്കുള്ളിൽതന്നെ നിർമ്മാണ സാമഗ്രികളുടെ വില വിലവർദ്ധനവ് ചൂണ്ടിക്കാട്ടി കൂടുതൽ തുക നൽകണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കരാറുകർ നിർമ്മാണപ്രവർത്തികൾ അനന്തമായ് നീട്ടിക്കൊണ്ട് പോകുന്നതായും പരാതിയുണ്ട്.

ഇതിനെതിരെ പലരും പോലീസിനെ സമീയ്ക്കുണ്ടെങ്കിലും പോലീസ് സ്റ്റേഷനുകളുടെ പരിധിയും നിയമത്തിന്റെ നൂലാമാലകൾ ചൂണ്ടിക്കാട്ടി പരാതിക്കാരെ ഒഴുവാക്കിവിടുന്നതായും സൂചനയുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...