Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

രാജ്യത്ത് 24 മണിക്കൂറിനിടെ 39097 കൊറോണ കേസുകൾ

ന്യൂ ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39097 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 2.40 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 546 പേരാണ് കൊറോണ മൂലം 24 മണിക്കൂറിനുള്ളിൽ മരിച്ചത്. 35087 പേർ രോഗമുക്തി നേടിയെന്നും ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ആകെ കൊറോണ മരണം 4,20,016 ആയി. 4,08,977 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 42,78,82,261 പേർ ഇതുവരെ കൊറോണ വാക്സീൻ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.

അതേസമയം, ബ്രസീൽ സർക്കാരിനെതിരായ അഴിമതി ആരോപണത്തെത്തുടർന്ന് ബ്രസീലിയൻ മരുന്നു കമ്പനികളുമായുള്ള കരാറുകൾ ഭാരത് ബയോടെക്ക് റദ്ദാക്കി. ബ്രസീലിന് കൊവാക്സിൻ നൽകാൻ രണ്ട് കമ്പനികളുമായി ഉണ്ടാക്കിയ ധാരണപത്രം ആണ് റദ്ദാക്കിയത്.

കൊവാക്സിൻ വാങ്ങാൻ ആയി ഉണ്ടാക്കിയ കരാറിൽ ബ്രസീലിയൻ സർക്കാരിനെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. ബ്രസീലിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ ആൻവിസയുമായി ചേർന്ന് പ്രവർത്തിക്കും എന്നും ഭാരത്ബയോടെക്ക് വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....