ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ വാക്സിനുകളായ കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ.വെല്ലൂർ മെഡിക്കൽ കോളേജാണ്(സിഎംസി) രണ്ടുവ്യത്യസ്ത വാക്സിനുകളുടെ ഡോസുകൾ ഒരാളിൽ പ്രയോഗിക്കുന്നത് സംബന്ധിച്ചുളള പഠനത്തിന് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയെ കുറിച്ചുളള ചർച്ചയ്ക്കിടയിലാണ് ഇത് സംബന്ധിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ക്രിസ്ത്യൻ മെഡിക്കൽ കോളേജിനോട് വിദഗ്ദ്ധ പാനൽ ആവശ്യപ്പെട്ടത്. കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് രണ്ടുവാക്സിന്റെയും ഡോസുകൾ കൂട്ടിച്ചേർത്ത് നൽകുന്നത് സംബന്ധിച്ച് പഠനം നടത്താൻ ശുപാർശ ചെയ്തത്. കോവാക്സിൻ, കോവിഷീൽഡ് മിശ്രിതത്തിന്റെ നാലം ഘട്ട ക്ലിനിക്കൽ പരീക്ഷണം 300 സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി നടത്തുന്നതിന് സിഎംസിക്ക് അനുമതി നൽകാൻ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വ്യക്തിക്ക് രണ്ട് വ്യത്യസ്ത വാക്സിൻ ഡോസുകൾ നൽകാൻ കഴിയുമോ എന്ന് വിലയിരുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, മൂക്കിലൂടെ നൽകുന്ന വാക്സിൻ എന്നിവയുടെ മിശ്രിത പരീക്ഷണം നടത്താനും ശുപാർശയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അന്തിമ തീരുമാനം വന്നിട്ടില്ല. 18 വയസ്സിന് മുകളിലുളളവരുടെ പരീക്ഷണങ്ങൾ സംബന്ധിച്ച കൂടുതൽ ഡേറ്റകൾ നൽകണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടു.
You May Also Like
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
KERALA NEWS
പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....
You must be logged in to post a comment Login