Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചു. കൊച്ചി കോർപ്പറേഷൻ 100 കോടി രൂപ പിഴയടയ്ക്കണം. ഈ തുക കേരള ചീഫ് സെക്രട്ടറിക്ക് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. തീപിടിത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റ് പരിഹാര നടപടികൾക്കും ഇത് ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം.

സംഭവത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചോദിച്ചു. വായുവിലും ചുറ്റുമുള്ള ചതുപ്പുകളിലും മാരകമായ അളവിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ടെന്ന് നിരീക്ഷിച്ച ട്രൈബ്യൂണൽ ഭാവിയിൽ സുഖകരമായി പ്രവർത്തിക്കുന്ന ഒരു മാലിന്യ പ്ലാന്‍റ് സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചു. കേരളത്തിൽ, പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ചകൾ ഉണ്ടാകുന്നുണ്ടെന്നും ഉത്തരവിൽ വിമർശിക്കുന്നു.

അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവും ഓൺലൈൻ വഴി ട്രൈബ്യൂണലിന് മുന്നിൽ ഹാജരായി. തീപിടിത്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്, ആവശ്യമെങ്കിൽ 500 കോടി രൂപ പിഴ ഈടാക്കുമെന്നും ജസ്റ്റിസ് എ കെ ഗോയൽ മുന്നറിയിപ്പ് നൽകി. ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടികളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും സംസ്ഥാനം വിശദമായ സത്യവാങ്മൂലം ട്രൈബ്യൂണലിന് സമർപ്പിച്ചിരുന്നു. ബ്രഹ്മപുരം പ്ലാന്‍റിലേക്കുള്ള ജൈവമാലിന്യത്തിന്‍റെ വരവ് കുറയ്ക്കുമെന്നും പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസുള്ളതിനാൽ ട്രൈബ്യൂണലിന്‍റെ ഭാഗത്ത് നിന്ന് മറ്റൊരു കേസ് ഉണ്ടാകരുതെന്നും സംസ്ഥാനം അഭ്യർത്ഥിച്ചു. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....