Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കുട്ടികളെ കഞ്ചാവ് കടത്തിനുപയോഗിച്ച സംഭവം: പൊലീസിന് റിപ്പോർട്ട് കൈമാറി, ജുവനൈൽ ജസ്റ്റിസ്ആക്ട് പ്രകാരം കേസെടുക്കാൻ നീക്കം

തിരുവനന്തപുരം: കുട്ടികളെ കഞ്ചാവ് കടത്തിന് ഉപയോഗിച്ച സംഭവത്തിൽ എക്‌സൈസ് പൊലീസിന് റിപ്പോർട്ട് കൈമാറി. സംഭവത്തില്‍ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കാനാണ് നീക്കം.

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറാണ് തമ്പാനൂർ പൊലീസിന് റിപ്പോർട്ട് നൽകിയത്. ഒളിവിൽ കഴിയുന്ന സ്ത്രീക്ക് ഹാജരാകാൻ നോട്ടീസ് നൽകും.

90 കിലോയിലധികം കഞ്ചാവായിരുന്നു തിരുവനന്തപുരം ജഗതിയിൽ പിടിച്ചത്. ജഗതി സ്വദേശി അഖിൽ, മാറനല്ലൂർ കരിങ്ങൽ വിഷ്ണു ഭവനിൽ വിഷ്ണു, തിരുവല്ലം മേനിലം ചെമ്മണ്ണ് വിള പുത്തൻ വീട്ടിൽ ചൊക്കൻ രതീഷ്, തിരുവല്ലം കരിങ്കടമുകൾ ശാസ്താഭവനിൽ ആർ. രതീഷ് എന്നിവരാണ് കേസിലെ പ്രതികൾ.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....