Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

യുവതിയും കുഞ്ഞും കുളിമുറിക്കുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവം: കൊലപാതകമെന്നാരോപിച്ച് യുവതിയുടെ അച്ഛൻ രംഗത്ത്

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ അമ്മയും കുഞ്ഞും കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്നാരോപിച്ച്  യുവതിയുടെ അച്ഛൻ രംഗത്ത്. ഭർത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മർദ്ദിക്കുമായിരുന്നുവെന്നാണ് അച്ഛൻ പ്രമോദ് ആരോപിക്കുന്നത്.

കുളിമുറിയിൽ പൊള്ളലേറ്റ നിലയിലാണ് യുവതിയെയും കുഞ്ഞിനെയും കണ്ടത്. മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രമോദ് കഠിനംകുളം പൊലീസിൽ പരാതി നൽകി.

പുത്തൻതോപ്പ് സ്വദേശി രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവും ഒമ്പതുമാസം പ്രായമുള്ള മകൻ ഡേവിഡും ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളിലെ കുളിമുറിയിലാണ് ഇരുവരേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവ സമയം അഞ്ജുവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് രാജു ജോസഫ് അയൽപക്കത്തെ വീട്ടിലായിരുന്നുവെന്നാണ് പറയുന്നത്.

രാജു ഉടൻ മകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....