Vismaya News
Connect with us

Hi, what are you looking for?

Automobile

തകർപ്പൻ പെർഫോമൻസുമായി ഹ്യുണ്ടേയ് ഐ20 എൻ ലൈൻ, ബുക്കിങ് ആരംഭിച്ചു

ഹ്യുണ്ടേയ് എൻ ലൈനിന്റെ ഇന്ത്യയിലെ ആദ്യ കാർ ഐ20യുടെ ബുക്കിങ് തുടങ്ങി. 25000 രൂപ നൽകി ബുക്ക് ചെയ്യുന്നവർക്ക് സെപ്റ്റംബർ മുതൽ കാർ നൽകുമെന്ന് കമ്പനിയുടെ വാദം , വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐ20യെക്കാൾ 1 മുതൽ 1.15 ലക്ഷം വരെയായിരിക്കും എൻലൈന് കൂടുതൽ നൽകേണ്ടിവരിക.

ഹ്യുണ്ടായ്‌യുടെ പെർഫോമൻസ് വിഭാഗമാണ് എൻ. ഹ്യുണ്ടായ്‌യുടെ മാതൃദേശമായ കൊറിയയിലെ നാംയാങ്ങിലുള്ള അവരുടെ ഗവേഷണ – വികസന കേന്ദ്രത്തെ ആണ് എൻ സൂചിപ്പിക്കുന്നത്. ബിഎംഡബ്ല്യൂവിന്റെ പെർഫോമൻസ് വിഭാഗം മേധാവിയായിരുന്ന ആൽബർട്ട് ബിയർമെൻ ആണ് എൻ ഡിവിഷന്റെ തലപ്പത്തുള്ളത്. ഹ്യൂണ്ടായ് രാജ്യാന്തര വിപണിയിൽ വിൽക്കുന്ന ഐ30യുടെ പെർഫോമൻസ് വകഭേദം ഇറക്കിക്കൊണ്ടായിരുന്നു തുടക്കം. വെലോസ്റ്റർ എൻ ആണ് രണ്ടാമൻ. യഥാക്രമം 2017ലും 2019ലുമായിരുന്നു ഈ അവതാരപ്പിറവികൾ. കഴി‍‍ഞ്ഞ ഏപ്രിലിൽ എൻ ഡിവിഷൻ കോന മിനി എസ്‌യുവിയും ‘പണിതിറക്കി’. ഇതിനിടയിൽ 2020ൽ പുറത്തിറങ്ങിയ മോഡലാണ് ഐ20 എൻ.
ഐ20 എൻ പെർഫോമൻസ് കാർ

ഐ20യുടെ റേസ് കാർ മോഡലിന്റെ റോഡ് മോഡലാണ് ഐ20 എൻ എന്ന് ഒറ്റ വാചകത്തിൽ പറയാം. സാധാരണ ഐ20യിൽ ഉപയോഗിക്കുന്നതിനെക്കാൾ ദൃഢമായ ഷാസിയിൽ അടിസ്ഥാന രൂപത്തിനു വലിയ മാറ്റം സംഭവിക്കാതെയാണ് എൻ മോഡലും സാക്ഷാത്കരിച്ചിരിക്കുന്നത്. ഇന്ത്യയിൽ വാഹനത്തിന് കരുത്തേകുക 120 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും നൽകുന്ന 1 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ്.
വേറിട്ട സ്റ്റീയറിങ് വീലും സാധാരണ മോഡലിൽ നിന്നു വ്യത്യസ്തമായ ബ്രേക്കിങ് സംവിധാനവുമായിരിക്കും ഇതിന്. സസ്പെൻഷൻ, ട്രാക്‌ഷൻ സെറ്റപ്പുകളും ചക്രങ്ങളും സാദാ ഐ20യെക്കാൾ തീർത്തും വ്യത്യസ്തമായിരിക്കും. കൂടുതൽ റോഡ്ഗ്രിപ്പും സ്റ്റെബിലിറ്റിയും ഒപ്പം ഡ്രൈവിങ് സുരക്ഷിതമായി ആസ്വദിക്കാനുള്ള സംവിധാനങ്ങളും എൻ മോഡലിൽ ഉണ്ട്. ഇന്ത്യയിൽ എത്തുമ്പോൾ ആറ് സ്പീഡ് മാനുവൽ ഐഎംടി ഗിയർബോക്സും 7 സ്പീ‍ഡ് ഡിസിടി ഗിയർബോക്സും ലഭിച്ചേക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....