Vismaya News
Connect with us

Hi, what are you looking for?

Automobile

സിംപിൾ എനർജിയുടെ ഭാവി പദ്ധതികളിൽ ഇനി ഇ കാറും

ഇ സ്കൂട്ടറായ ‘സിംപിൾ വണ്ണു’മായി വൈദ്യുത വാഹന വിപണിയിൽ അരങ്ങേറിയ സിംപിൾ എനർജിക്കു വൈദ്യുത കാർ നിർമാണത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതി. ആദ്യ ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലാണു ‘സിംപിൾ വൺ’ വിൽപനയ്ക്കെത്തുന്നത്. ഭാവിയിൽ വൈദ്യുത കാറും അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്നു ബെംഗളൂരു ആസ്ഥാനമായ വൈദ്യുത വാഹന നിർമാതാക്കളായ സിംപിൾ എനർജിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സുഹാസ് രാജ്കുമാർ വെളിപ്പെടുത്തി.

ഹ്രസ്വകാലാടിസ്ഥാനത്തിൽ ‘ബിസിനസ് ടു ബിസിനസ്’(ബി ടു ബി) ഉൽപന്നമാവും ഉടൻ പുറത്തിറക്കുകയെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത വർഷത്തോടെ സിംപിൾ എനർജിയുടെ ഇ ബൈക്ക് പ്രതീക്ഷിക്കാം. വരുന്ന ഒന്നര വർഷത്തിനകം പുതിയ പവർട്രെയ്നും വികസിപ്പിക്കുമെന്നു രാജ്കുമാർ വ്യക്തമാക്കി. സിംപിൾ എനർജിയുടെ ഭാവി പദ്ധതികളിൽ വൈദ്യുത കാർ തീർച്ചയായുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ ലക്ഷ്യത്തോടെ ഗവേഷണ, വികസന ടീം വിപുലീകരിക്കുമെന്നും രാജ്കുമാർ വെളിപ്പെടുത്തി. നിലവിലുള്ള വാഹനം മെച്ചപ്പെടുത്തുക മാത്രമല്ല കമ്പനിയുടെ ലക്ഷ്യം; വാഹന വ്യവസായത്തിൽ തന്നെ വിവിധ മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു സിംപിൾ എനർജിയുടെ പദ്ധതി.
അവസാന മൈൽ കണക്ടിവിറ്റിയുടെ ലോജിസ്റ്റിക്സും പോലുള്ള മേഖലകളിലാവും സിംപിൾ എനർജി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു രാജ്കുമാർ അറിയിച്ചു. ‘ബി ടു ബി’ മേഖലയ്ക്കുള്ള മോഡൽ നിലവിൽ പരീക്ഷണഘട്ടത്തിലാണ്; വർഷാവസാനത്തോടെ ഇതു വിൽപ്പനയ്ക്കെത്തിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വൈദ്യുത വാഹനങ്ങൾക്കുള്ള ബാറ്ററിയും മോട്ടോറും സിംപിൾ എനർജി സ്വയം വികസിപ്പിച്ചതാണെന്നും രാജ്കുമാർ അവകാശപ്പെട്ടു. ഈ മേഖലകളിലെ ഗവേഷണത്തിലൂടെ ഭാവിയിൽ ഏതുതരംവാഹനവും വികസിപ്പിക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. തമിഴ്നാട്ടിലെ ഹൊസൂരിൽ 10 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള നിർമാണശാല സ്ഥാപിക്കാനും സിംപിൾ എനർജി തയാറെടുക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...