Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

മികച്ച ഫീച്ചറുകളുമായി റിയൽമി ജിടി നിയോ 2 വിപണിയിൽ

റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. റിയൽമി ജിടി നിയോ 2 എന്ന ഹാൻഡ്സെറ്റ് ചൈനയിലാണ് അവതരിപ്പിച്ചത്. റിയൽമിയുടെ പുതിയ ഗെയിമിങ്-ഫോക്കസ്ഡ് ഫോൺ കൂടിയാണിത്. അമോലെഡ് ഡിസ്പ്ലേ, ഒക്ടാ-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 എന്നിവയാണ് പ്രധാന ഫീച്ചറുകൾ. റിയൽ‌മി ജിടി നിയോ 2 മൂന്ന് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്. പരമാവധി 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റുകളും ലഭ്യമാണ്. നിയോ ഗ്രീൻ ഷേഡ് ഉൾപ്പെടെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലും റിയൽമി ജിടി നിയോ 2 വാങ്ങാം. ട്രിപ്പിൾ റിയർ ക്യാമറകൾ, ഡോൾബി അറ്റ്മോസ് ഉള്ള സ്റ്റീരിയോ സ്പീക്കറുകൾ, 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവ റിയൽമി ജിടി നിയോ 2 ന്റെ മറ്റ് പ്രധാന ഫീച്ചറുകളാണ്. സ്റ്റെയിൻലെസ് വേപ്പർ കൂളിങ് പ്ലസ് സംവിധാനവും ഫോണിലുണ്ട്.

8ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 2,499 യുവാൻ (ഏകദേശം 28,500 രൂപ) ആണ് വില. 8ജിബി + 256ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 2,699 യുവാനും (ഏകദേശം 30,800 രൂപ), 12ജിബി + 256ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില കൂടാതെ 2,999 യുവാനുമാണ് (ഏകദേശം 34,200 രൂപ). റിയൽ‌മി ജിടി നിയോ 2 ന്റെ ഈ വകഭേദങ്ങളെല്ലാം സെപ്റ്റംബർ 27 മുതൽ ചൈനയിൽ വിതരണം തുടങ്ങും. അതേസമയം, റിയൽ‌മി ജിടി നിയോ 2 ഉടൻ തന്നെ ആഗോള വിപണികളിലും എത്തുമെന്നാണ് കരുതുന്നത്. ഡ്യുവൽ സിം (നാനോ) ഉപയോഗിക്കാവുന്ന റിയൽ‌മി ജിടി നിയോ 2 ആൻഡ്രോയിഡ് 11 ലാണ് പ്രവർത്തിക്കുന്നത്. 6.62 ഇഞ്ച് സാംസങ് ഇ 4 ഡിസ്പ്ലേ (120 ഹെർട്സ് റിഫ്രഷ് റേറ്റ്) ആണ് ഇതിന്റെ സവിശേഷത. ഡിസ്‌പ്ലേയിൽ 1,300 നൈറ്റ് പീക്ക് ബ്രൈറ്റ്‌നെസ്, എച്ച്ഡിആർ 10+ സപ്പോർട്ട്, ഡിസി ഡിമ്മിങ്, 600 ഹെർട്സ് ടച്ച് സാംപിൾ റേറ്റ് എന്നിവയും ഉൾപ്പെടുന്നു. 7 ജിബി വരെ ഡൈനാമിക് റാം വിപുലീകരണ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട മൾട്ടിടാസ്കിങ് പ്രാപ്തമാക്കുന്നതിന് ഇൻബിൽറ്റ് സ്റ്റോറേജാണ് ഉപയോഗിക്കുന്നത്.

റിയൽമി ജിടി നിയോ 2ൽ ഫോട്ടോകൾക്കും വിഡിയോകൾക്കുമായി 8 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. പിൻ ക്യാമറയ്ക്കൊപ്പം എൽഇഡി ഫ്ലാഷുമുണ്ട്. മുൻവശത്ത് സെൽഫി ക്യാമറയും ഉണ്ട്. എന്നാൽ ഇതിന്റെ സവിശേഷതകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 5ജി, 4ജി LTE, വൈ–ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും കാണാം. 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് 65W സൂപ്പർഡാർട്ട് ചാർജിങ്ങുമായി ജോടിയാക്കിയിരിക്കുന്നു. ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 36 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ പൂർണമായും ചാർജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...