Vismaya News
Connect with us

Hi, what are you looking for?

NEWS

ജോജു ജോർജിന്റെ ‘സ്റ്റാർ’ ഉടൻ തിയേറ്ററിൽ എത്തുന്നു

ഒടിടി റീലീസിന് തയ്യാറെടുത്തിരുന്ന ചിത്രം ‘സ്റ്റാർ’ തിയേറ്റർ റിലീസിനെത്തുന്നു. ജോജു ജോർജ് നായകനായെത്തുന്ന ചിത്രം ഒക്‌ടോബർ 29 ന് ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ക്ലീൻ ‘യു’ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാർ.

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂയാണ് ചിത്രത്തിന്റെ നിർമ്മാണം ചെയ്തിരിക്കുന്നത്. സുവിൻ എസ് സോമശേഖരനാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷീ ടാക്‌സി, പുതിയ നിയമം, സോളോ, കനൽ, പുത്തൻ പണം, ശുഭരാത്രി, പട്ടാഭിരാമൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അബാം നിർമ്മാണത്തിലെത്തുന്ന മറ്റൊരു ചിത്രമാണ് സ്റ്റാർ. മികച്ച താരനിരയുടെ സാന്നിധ്യമുണ്ട് എന്നതാണ് ചിത്രത്തിന്റെ ഒരു പ്രേത്യേകത.

ചിത്രത്തിന്റെ സംഗീത സംവിധാനം എം ജയചന്ദ്രൻ, രഞ്ജിൻ രാജ് എന്നിവരാണ് ചെയ്തിരിക്കുന്നത്. വില്യം ഫ്രാൻസിസ് ആണ് ബാക്ഗ്രൗണ്ട് മ്യൂസിക് നൽകിയിരിക്കുന്നത്. തരുൺ ഭാസ്‌കരൻ ചിത്രത്തിന്റെ ഛായാഗ്രഹണവും, ലാൽകൃഷ്ണൻ എസ് അച്യുതം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....