ആമിർ ഖാൻ ചിത്രം ലാല്‍ സിംഗ് ചദ്ദയുടെ സെറ്റിൽ നിന്നുള്ള ആമിർ ഖാന്റെയും കരീന കപൂറിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇരുതാരങ്ങളും ഷൂട്ടിംഗ് ഇടവേളയിൽ സംസാരിക്കുന്ന ചിത്രമാണ് ആദ്യം സോഷ്യൽ മീഡിയയിൽ ഇടം നേടിയത്, എന്നാൽ അക്കൂട്ടത്തിൽ ആമിർ ഖാന്റെ ലുക്ക് ആണ് ചർച്ചയായിരിക്കുന്നത്. വിന്റേജ് സ്റ്റൈലിൽ ഹൈ വെയ്സ്റ്റ് പാന്റും ടി ഷർട്ടും ധരിച്ചുള്ള ചിത്രത്തിലെ ഒരു ഗെറ്റപ്പാണ് ഇത്. ഒട്ടേറെ കമന്റുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പുറത്ത് വന്നതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്
ടോ ഹാങ്ക്സ് നായകനായ ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആണ് ലാല്‍ സിംഗ് ചദ്ദ എന്ന ചിത്രം. ചിത്രത്തിനായി ആമിർ ഖാൻ 20 കിലോയോളം കുറച്ചത് വാർത്തയായിരുന്നു. കരീന കപൂറും ആമിർ ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അദ്വൈത് ചൗഹാനാണ് സംവിധാനം ചെയ്യുന്നത്. തലാഷിനു ശേഷം ആമിറും കരീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
You must be logged in to post a comment Login