Vismaya News
Connect with us

Hi, what are you looking for?

NEWS

മുക്തയെ പിന്തുണച്ച് ഭര്‍ത്താവ്

നടി മുക്തയെ പിന്തുണച്ച് ഭർത്താവ് റിങ്കു ടോമി. സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിവാദങ്ങളോട് മുക്ത പ്രതികരിച്ചിരുന്നു. ‘നീ നല്ല ഒരു അമ്മയാണ്, സ്നേഹം മാത്രം’, എന്നായിരുന്നു ഈ കുറിപ്പിനു മറുപടിയായി റിങ്കു ടോമി പ്രതികരിച്ചത്. പിന്നീട് സൈബര്‍ ആക്രമണം ശക്തമായതോടെ ഇൻസ്റ്റഗ്രാമിലെ കമന്റ് ബോക്‌സ് മുക്ത നീക്കം ചെയ്യുകയും ചെയ്തു.

ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടയിൽ മകളെക്കുറിച്ച് മുക്ത നടത്തിയ പരാമർശമാണ് വിവാദത്തിനു തിരി കൊളുത്തിയത്. മുക്തയുടെ നിലപാടിനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ കമന്റുകളുമായെത്തിയിരുന്നു. ഔദ്യോഗിക പേജിലും ഇത്തരം കമന്റുകൾ വ്യാപകമായതോടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. സ്വന്തം പേജിലായിരുന്നു മുക്തയുടെ മറുപടി. ‘അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ… ഞാൻ പറഞ്ഞ ഒരു വാക്കിൽ കയറിപ്പിടിച്ച്, അതു ഷെയർ ചെയ്തു സമയം കളയരുത്… ഒരുപാടു പേർ നമ്മളെ വിട്ടു പോയി… പിഞ്ചു കുഞ്ഞുങ്ങൾ അടക്കം…. അവർക്കും ആ കുടുംബങ്ങൾ ക്കും വേണ്ടി പ്രാർഥിക്കൂ.’ മുക്ത കുറിച്ചു.

അഞ്ചു വയസ്സുകാരി മകൾ കിയാരയ്ക്കൊപ്പമായിരുന്നു മുക്ത ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നൽകിയ ഉത്തരമാണ് വിവാദമായത്. ‘അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്.’ എന്നു മുക്ത മറുപടി പറഞ്ഞു. ‘ഇതെന്താ ബാലവേലയാണോ’ എന്നായി പരിപാടിയിലുണ്ടായിരുന്ന ബിനു അടിമാലിയുടെ സംശയം. ‘അല്ല, പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ. ആർടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മൾ വീട്ടമ്മ ആയി. നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവൾ മറ്റൊരു വീട്ടിൽ കയറിചെല്ലാനുള്ളതല്ലേ’ എന്നായിരുന്നു മുക്തയുടെ മറുപടി. ഇതാണ് വിവാദമായത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...