പാലക്കാട് നിന്ന് 45 കിലോമീറ്ററും ഒറ്റപ്പാലത്ത് നിന്ന് 15 കിലോമീറ്ററും അകലെയാണ് അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം സ്ഥിതിചെയ്യുന്നത്.
പച്ചപ്പ് വിരിച്ച മലനിരകളും വൈവിധ്യമാർന്ന വന്യജീവികളും സസ്യങ്ങളും കേരളത്തിലെ പ്രധാന നദിയായ ഭാരതപ്പുഴയും അനങ്ങാമാലയെ വ്യത്യസ്തമാക്കുന്നു.
2500 കി മി വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ എതുന്നവർക്ക് ഒഴുകി നടക്കുന്ന മേഘങ്ങളെയും കോടമഞ്ഞു തഴുകുന്ന പുൽമേടുകളും എല്ലാം അനുഭവിച്ച അറിയാം. കുടുംബത്തിനൊപ്പം ആസ്വദിക്കാനും സാഹസിക യാത്രകൾ ഇഷ്ടപെടുന്ന സഞ്ചാരികൾക്കും പറ്റിയ ഇടമാണ് അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം.
ചെറിയ വെള്ളച്ചാട്ടവും, കിഴൂരിലെ നീർപ്പാലവും, കുട്ടികളുടെ പാർക്കുമെല്ലാം ഇവിടുത്തെ ആകർഷണങ്ങളിൽ ഒന്നാണ്. സാഹസിക റോക്ക് ക്ലൈമ്പിങ്ങിനു ഏറ്റവും നല്ല സ്പോട് ആൺ ഇവിടം
You must be logged in to post a comment Login