കെഎസ്ആർടിസി (KSRTC) ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള യൂണിയനുകളുടെ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. ഇന്ന് രാവിലെ തുടങ്ങാനായത് 5 % സർവ്വീസുകൾ മാത്രം. ടിഡിഎഫിൻറേയും എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ഇന്നലെ മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എഐടയുസിയുടെ എംപ്ളോയീസ് യൂണിയൻ ഇന്ന് കൂടി പണിമുടക്ക് നീട്ടുകയായിരുന്നു.
സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ 24 മണിക്കൂർ പണിമുടക്ക് അർദ്ധരാത്രി അവസാനിച്ചിരുന്നു.അഞ്ച് ശതമാനത്തിൽ താഴെ മാത്രം സർവീസ് മാത്രമാണ് സംസ്ഥാനത്താകെ തുടങ്ങാനായത്.
തൊഴിലാളികളടക്കം സമരവുമായി സഹകരിക്കുന്നുണ്ടെന്നു ടിഡിഎഫ് നേതാക്കൾ പറഞ്ഞു.
You must be logged in to post a comment Login