ശംഖുമുഖത്ത് ഒഴിഞ്ഞവയറുമായി ഇനി അലയേണ്ടി വരില്ല. വിശക്കുന്നവർക്ക് അന്നമൂട്ടാൻ തിരുവനന്തപുരം ശംഖുമുഖത്ത് അമ്മയൂണ് തുറന്നിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സാമൂഹ്യസേവന രംഗത്ത് പ്രവർത്തിക്കുന്ന അജിത്തിന്റെ ഒരു വലിയ സ്വപ്നമാണ് നിറവേറിയിരിക്കുന്നത്ത്. വിശക്കുന്നവർക്ക് ഏത് സമയത്തും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്മയൂണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
ഏതുനേരത്തും ഭക്ഷണം കഴിക്കാം എന്ന അജിത്തിന്റെ ആശയം സാക്ഷത്കരിച്ചിരിക്കുന്നത് റിനോ ചന്ദ്രനാണ്. അങ്ങനെ ശംഖുമുഖത്ത് ഇന്ന് രാവിലെ ‘അമ്മ ഊണ് ബോക്സ് പ്രവർത്തനമാരംഭിച്ചു. സംഘുമുഖം സർക്കിലെ ഇൻസ്പെക്ടർ ആർ പ്രകാശ് ഉത്ഘാടനം നിർവഹിച്ചു.
You must be logged in to post a comment Login