തുടർ ഭരണം വലിയ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീതിക്ക് വേണ്ടി സർക്കാർ നിലകൊള്ളുന്ന കാഴ്ചപ്പാട് ഉണ്ടാക്കണം. പശ്ചിമ ബംഗാൾ, ത്രിപുര അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ജനജീവിതം മെച്ചപ്പെടുത്താൻ നിരന്തര ഇടപെടൽ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി.
ഇതിനിടെ വഖഫ് ബോർഡ് നിയമനത്തിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി. വഖഫ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ടത് ബോർഡിന്റെ തീരുമാന പ്രകാരമാണെന്നും വിഷയത്തിൽ മത സംഘടനകളുമായി ചർച്ച നടത്തിയെന്നും പറഞ്ഞ അദ്ദേഹം അവർക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
You must be logged in to post a comment Login