Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

രണ്ടു സ്റ്റാർട്ടപ്പുകളിൽ കേരള ഏഞ്ചൽ നെറ്റ്‌വർക്കിന്റെ എട്ടു കോടി നിക്ഷേപം

ടൈ കേരള (TiE Kerala) യുടെ നിക്ഷേപക സംരംഭമായ കേരള ഏഞ്ചൽ നെറ്റ്‌വർക്ക് (KAN) രണ്ടു ദക്ഷിണേന്ത്യൻ സ്റ്റാർട്ടപ്പുകളിലായി മറ്റു സംരംഭകരുമായി ചേർന്ന് എട്ടു കോടിയിലധികം രൂപ നിക്ഷേപിച്ചു. ചെന്നൈ ആസ്ഥാനമായ ഡിജിറ്റൽ പാചക സംരംഭം കുക്ക്ഡ് (Cookd), കമ്പനികൾക്ക് മികച്ച ഉദ്യോഗാർഥികളെ കണ്ടെത്തി ലഭ്യമാക്കുന്ന കൊച്ചി ആസ്ഥാനമായ സംരംഭമായ സാപ്പിഹയർ (Zappyhire) ആണിവ.

2020-ൽ സ്ഥാപിതമായ കുക്ക്ഡ്, വീടുകളിലെ പാചകം എളുപ്പവും കാര്യക്ഷമവും ആസ്വാദ്യകരവും ആക്കുന്ന സംരംഭമാണ്. പാകം ചെയ്ത ഭക്ഷണം ഉപഭോക്താവിന്റെ വീട്ടിൽ നേരിട്ടെത്തിക്കുന്ന സംരംഭമായ കുക്ക്ഡ്, ഉള്ളടക്കത്തിനും സമൂഹത്തിനും സാങ്കേതിക വിദ്യക്കും വാണിജ്യത്തിനും ഒരേ ഊന്നൽ നൽകുന്നതാണ്. വീട്ടിൽ പാചകം ചെയ്യുന്നവർക്കും പാചക തൽപരർക്കും ഭക്ഷണപ്രിയർക്കും വിവിധതരം ഭക്ഷണങ്ങളുടെ പാചകക്കുറിപ്പുകളും അതെങ്ങനെ തയാറാക്കണമെന്ന മാർഗനിർദേശവും നൽകുന്നു. പാചക പരിപാടികൾ കാണാനും അവസരമുണ്ട്. കെഎഎന്നും കോംഗ്‌ളോ വെഞ്ച്വേഴ്‌സും (Konglo Ventures) മറ്റു സംരംഭകരും ചേർന്ന് 4.40 കോടി രൂപയാണ് കുക്ക്ഡിൽ മുതൽ മുടക്കിയിരിക്കുന്നത്.

2018 ൽ സ്ഥാപിതമായ സാപ്പിഹയർ വിദഗ്ധ റിക്രൂട്മെന്റ് പ്ലാറ്റഫോം ആണ്. ഇത് മികച്ച ഉദ്യോഗാർഥികളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ എളുപ്പം സ്ക്രീൻ ചെയ്ത് റിക്രൂട് ചെയ്യാൻ സ്ഥാപനങ്ങളെ സഹായിക്കുന്നു. കെഎഎൻ, ഹെഡ്‌ജ്‌ ഫിനാൻസ്, മറ്റ് ഏഞ്ചൽ നിക്ഷേപകർ എന്നിവരിൽനിന്നായി സാപ്പിഹയർ 3.71 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്.

‘ഇന്ത്യയിൽ പാചകമേഖലയിലെ ബ്രാൻഡുകൾ കൂടുതലും പാചകക്കുറിപ്പുകൾ ഓൺലൈൻ ആയി പങ്കുവയ്ക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. ഇതുവഴി തങ്ങൾക്കുള്ള ഫോളോവിങ് വർധിപ്പിക്കാനാണ് അവരുടെ ശ്രമം. കുക്ക്ഡ് ഈ മേഖലയിൽ ഒരുപാടു പുതിയ പ്രതീക്ഷ നൽകുന്നു. അവർ ഉള്ളടക്കവും സാങ്കേതിക വിദ്യയും ഓൺലൈൻ വാണിജ്യവും സംയോജിപ്പിച്ച് ഒരു എൻഡ് ടു എൻഡ് സൊലൂഷൻ സജ്ജമാക്കുന്നു’ – പ്രധാന നിക്ഷേപകനും കെഎഎൻ പ്രസിഡന്റുമായ അജിത് എ. മൂപ്പൻ പറയുന്നു.

‘ദിനംപ്രതി എണ്ണം കൂടുന്ന, വീടുകളിൽത്തന്നെ പാചകം ചെയ്യുന്ന വിദഗ്‌ധരിൽ നിന്നു ലഭിക്കുന്ന ഉൾക്കാഴ്ചയുടെ സഹായത്തോടെ ഞങ്ങൾ ഏറ്റവും വലിയ ഹോം കുക്കിങ് ബ്രാൻഡ് നിർമിക്കുകയാണ്. ഓരോരുത്തർക്കും അവരുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഞങ്ങളുടെ പ്രോഡക്ടുകൾ ഒരു പുതിയ അനുഭവമാകും നൽകുക, അതും കൃത്യതയോടെയും വേഗത്തിലും,’ – കുക്ക്ഡ് സ്ഥാപകനും സിഇഒയുമായ ആദിത്യൻ പറഞ്ഞു.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തു വിലയിരുത്തി പട്ടികയുണ്ടാക്കുകയാണ് സാപ്പിഹയർ ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള വിഡിയോ ഇന്റർവ്യൂവും ഇതിനായി ഉപയോഗിക്കുന്നു. ഇന്റർവ്യൂ ഷെഡ്യൂൾ/റീഷെഡ്യൂൾ ചെയ്യാനുള്ള മനുഷ്യ പ്രയത്നം ഇതുവഴി ഒഴിവാകുന്നു. ജോലി നേടിയ ശേഷം ഉപേക്ഷിച്ചുപോകുന്നത് കുറയ്ക്കാനും ഇതുവഴി സാധിക്കും. ജോലിയുമായി പൊരുത്തപ്പെടുന്നവരെയാവും മിക്കവാറും തിരഞ്ഞെടുക്കുക. ആപ്പിൾ പ്ലാറ്റ്‌ഫോമിലെ ‘സിരി’യെ പ്പോലെ സ്ഥാപനത്തിന്റെ ഹിസ്റ്റോറിക്കൽ ഡേറ്റ ഉപയോഗിച്ച് റിക്രൂട്ടർക്ക് ശരിയായ നിർദേശങ്ങൾ നൽകി സഹായിക്കുകയും ചെയ്യും.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ധാരാളം ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും മറ്റു സംരംഭകരെയും ഇടപാടുകാരാക്കുക വഴി വലിയ വളർച്ചയാണ് സാപ്പിഹയർ കൈ വരിച്ചിരിക്കുന്നത്. അടുത്തിടെ സർക്കാരിന്റെ ഡിജിറ്റൽ റിക്രൂട്ട്മെന്റ് പരിപാടികളുമായും സഹകരിച്ചിരുന്നു. പല രംഗത്തുള്ള സ്ഥാപനങ്ങളിലേക്കു റിക്രൂട്ടു ചെയ്യുക വഴി തങ്ങളുടെ സാന്നിധ്യം ലോകത്തിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് സാപ്പിഹയർ.

സാപ്പിഹയറിലെ പ്രധാന നിക്ഷേപകനും എൺസ്റ്റ് ആൻഡ് യങ്ങിന്റെ അസോഷ്യേറ്റ് പാർട്ണറുമായ രാജേഷ് നായരുടെ അഭിപ്രായത്തിൽ, കസ്റ്റമൈസ്ഡ് സൊലൂഷൻസ് നൽകാൻ കഴിയുന്ന, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ റിക്രൂട്ടിങ് പ്ലാറ്റ്ഫോമുകൾ ആണ് കാലഘട്ടത്തിന്റെ ആവശ്യം. ‘മാർക്കറ്റിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഒരു വലിയ പ്രോഡക്ട് ആണ് സാപ്പിഹയറിന്റെ കയ്യിലുള്ളത്. തൊഴിൽ കുശലതയും നൈപുണ്യമുള്ള ഒരു യുവ ജനതയ്ക്ക് ഇത് വളരെ മൂല്യവത്തായിരിക്കും’ എന്നും അദ്ദേഹം പറഞ്ഞു.

സാപ്പിഹയറിനെ ദുബായിൽ ഡിസംബർ 15, 16 തീയതികളിൽ നടക്കുന്ന ടൈ ഗ്ലോബൽ സമ്മിറ്റിൽ (TGS) ‘ടൈറ്റൻ (TiEtan) എന്ന നിലയിൽ അവതരിപ്പിക്കുകയാണ് ടൈ കേരള. നെറ്റ് വർക്കിങ്ങിന് ഇത് നല്ലൊരു അവസരമാണ് കൂടാതെ സാപ്പിഹയറിനു കൂടുതൽ ഫണ്ട് സമാഹരിക്കാനും, മാർക്കറ്റ് പിടിക്കാനും ഇത് ഉപയോഗപ്പെടുത്താം.

‘ഞങ്ങൾ വളരെ ആവേശഭരിതരാണ്. കൂടുതൽ വലിയ നിക്ഷേപകരോടൊത്തു പ്രവർത്തിക്കുന്നത് ഞങ്ങൾ നോക്കിക്കാണുന്നു. ടാലന്റ് റിക്രൂട്ടിങ്ങിൽ സാസ് (SaaS) പ്ലാറ്റ്‌ഫോമിലൂടെ വിപ്ലവകരമായ മാറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഈ പുതിയ റൗണ്ട് ഞങ്ങൾക്ക് സുപ്രധാനമാണ്’ – സാപ്പിഹയറിന്റെ കോഫൗണ്ടേഴ്സ് ആയ കെ.എസ്. ജ്യോതിസും ദീപു സേവ്യറും പറഞ്ഞു.

കേരളത്തിന്റെ പല ഭാഗങ്ങളിലുളള ഏഞ്ചൽ ഇൻവെസ്റ്റേഴ്സ് ഒരുമിക്കുന്ന പ്ലാറ്റഫോമാണ് കെഎഎൻ. വിജയസാധ്യത ഉള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുകയും അവയെ കൈപിടിച്ചുയർത്തുകയുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 2019 ൽ തുടങ്ങിയ കെഎഎൻ ഇതുവരെ വിവിധ മേഖലകളിലെ സ്ഥാപനങ്ങളിൽ 12.12 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. രവീന്ദ്രനാഥ കമ്മത്ത്, രാജേഷ് നായർ, സി.എ. റോയ് വർഗീസ്, അജിത് എ. മൂപ്പൻ എന്നിവരാണ് കെഎഎന്നിന്റെ മാനേജിങ് കമ്മറ്റി അംഗങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...