തിരുവനന്തപുരം ലുലു മാള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9 മണി മുതലാണ് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാള്‍.
രണ്ടായിരം കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ടെക്നോപാര്‍ക്കിന് സമീപം ആക്കുളത്ത് മാള്‍ പണികഴിപ്പിച്ചിരിക്കുന്നത്.
ഓപ്പണ്‍ പാര്‍ക്കിംഗ് ഏരിയയില്‍ അഞ്ഞൂറ് വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ടാകും. കുട്ടികള്‍ക്ക് വിനോദത്തിന്റെ ഇതുവരെ കാണാത്ത ലോകമൊരുക്കി ഫണ്‍ട്യൂറ എന്ന ഏറ്റവും വലിയ എന്റര്‍ടെയിന്‍മെന്റ് സെന്ററും മാളില്‍ ഒരുങ്ങിക്കഴിഞ്ഞു. 80,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഫണ്‍ട്യൂറ നിര്‍മ്മിച്ചിരിക്കുന്നത്.
You must be logged in to post a comment Login