മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ. ഇഡി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസ് രേഖകൾ കൈമാറുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ഇഡിയുടെ പരാതി ശരിയല്ലെന്ന് സർക്കാർ വ്യക്തമാക്കി.
രേഖകൾ എത്രയും കൈമാറണമെന്ന് നിർദ്ദേശിച്ച കോടതി, കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്ന് മാത്രമാണ് കോടതിയുടെ താൽപ്പര്യമുള്ളതെന്ന് പറഞ്ഞു.
മോൻസനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്ന് കുറ്റപത്രം തയ്യാറായെന്നും സർക്കാർ വ്യക്തമാക്കി.
You must be logged in to post a comment Login