ഓടിപ്പോയ ഭാര്യയെയും കുട്ടിയെയും കണ്ടെത്തുന്നവർക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബംഗാളിലെ ഒരു ഭർത്താവ്. ജോലി സംബന്ധമായി ഹൈദരാബാദിൽ എത്തിയപ്പോഴാണ് ഭാര്യ ഓടിപ്പോയ വിവരം അറിയുന്നത്.
ഇവരെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇയാൾ സോഷ്യൽ മീഡിയയിൽ നടത്തിയ അഭ്യർത്ഥനയാണ് വൈറലായത്. ബംഗാളിലെ പിംഗ്ല ഗ്രാമത്തിലാണ് സംഭവം. ഡിസംബർ 9 ന് മരപ്പണിക്കാരനായ ഭർത്താവ് ഹൈദരാബാദിൽ പോയിരുന്നു. അന്ന് രാത്രിയാണ് ഭാര്യയും കുട്ടിയും ഓടിപ്പോയത്.
വിവരം അറിഞ്ഞ് തിരിച്ചെത്തിയ ഇയാൾ ഭാര്യയെയും കുട്ടിയെയും തേടി പലയിടത്തും എത്തി. എന്നാൽ ഫലമുണ്ടായില്ല. അവസാന ആശ്രയമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഒരു അഭ്യർത്ഥന നടത്തി. കാമുകനൊപ്പമാണ് ഭാര്യ ഒളിച്ചോടിയതെന്ന് ഭർത്താവ് ആരോപിച്ചു. രാത്രിയിൽ ഭാര്യ ഈ വ്യക്തിയോട് സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
You must be logged in to post a comment Login