പതിനഞ്ച് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകാനുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ. ഓൺലൈനായും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ നൽകാനാണ് തീരുമാനം. ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്ട്രേഷൻ സ്കൂളുകൾ വഴി പൂർത്തിയാക്കും. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയുണ്ട്.
കുട്ടികൾക്ക് കോവാക്സിൻ വിതരണം ചെയ്യാനാണ് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഇതിന്റെ ഭാഗമായി അഞ്ചുലക്ഷം ഡോസ് കോവാക്സിൻ സംസ്ഥാനത്തെത്തും. തിങ്കളാഴ്ച മുതലാണ് കുട്ടികൾക്കുള്ള വാക്സിൻ വിതരണം ആരംഭിക്കുക.
തിങ്കളാഴ്ച മുതൽ വാക്സിനേഷന് കുട്ടികൾക്കായിരിക്കും മുൻഗണന. ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത മുതിർന്നവർക്കായി ശനി, ഞായർ ദിവസങ്ങളിൽ വാക്സിനേഷൻ യജ്ഞം നടത്തും.
You must be logged in to post a comment Login