തന്നെ ഉപദ്രവിക്കരുതെന്ന് സി പി ഐ എം നേതൃത്വത്തോട് എസ് രാജേന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട് സി പി ഐ എം നേതൃത്വത്തിന് കത്തയച്ചതായി എസ് രാജേന്ദ്രൻ പറഞ്ഞു. സി പി ഐയിലേക്കല്ല ഒരു പാർട്ടിയിലേക്കും പോകുന്നില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ്.രാജേന്ദ്രന് പങ്കെടുക്കില്ലന്നാണ് വിവരം . രാജേന്ദ്രനെതിരായ പാര്‍ട്ടി നടപടിയിലെ ഇളവില്‍ ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന.
സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇന്നലെ എസ്. രാജേന്ദ്രന് അറിയിച്ചിരുന്നു.
You must be logged in to post a comment Login