Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി

നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസത്തെ നാലാമത്തെ ശനിയാഴ്ചയായ നാളത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കാണ്.

ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​പ​ത്രി​ക ഉ​ട​ൻ അം​ഗീ​ക​രി​ക്കു​ക, അടക്കമുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ദ്വിദിന സമരം.

സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ ഓള്‍ ഇന്ത്യ ബാങ്ക് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടും. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനിടയില്ല. മാര്‍ച്ച് 28 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....