ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഇന്നലെ 1,150 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഇന്നത്തെ കണക്ക് അത് 2,183 ആയി ഉയർന്നു. ഒപ്പം കോവിഡ് മരങ്ങളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തി. 214 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധമൂലം മരണമടഞ്ഞത്.
ഇതിൽ കേരളത്തിൽ നിന്നുള്ള 62 പേരാണ് ഉൾപ്പെടുന്നത്. പ്രതിദിന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനത്തിൽ നിന്നും 0.83 ശതമാനമായും ഉയർന്നു. നിലവിൽ 11,.542 പേരാണ് രാജ്യത്ത് കോവിഡ് ചികിൽസയിൽ കഴിയുന്നത്.
You must be logged in to post a comment Login