കണ്ണൂർ: 16 വയസുകാരി ഗർഭിണിയായ സംഭവത്തിൽ 14കാരനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂർ ജില്ലയിലെ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി പരാതിയിൽ പറയുന്നു.
ഭയന്നിട്ടാണ് പീഡന വിവരം പുറത്ത് പറയാത്തതെന്ന് പെൺകുട്ടിയും വ്യക്തമാക്കി. വയറുവേദനയെ തുടർന്ന് ചികിൽസ തേടിയതിനെ തുടർന്നാണ് പെൺകുട്ടി ഗർഭിണി ആണെന്ന വിവരം അറിയുന്നത്. സംഭവത്തിൽ വീട്ടിൽ സ്ഥിരമായി വരാറുള്ള 14കാരനെതിരെയാണ് പിതാവ് പരാതി നൽകിയത്.
You must be logged in to post a comment Login