മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
നിലനില്പിനായി പൊരുതുന്ന ചെന്നൈയും പഞ്ചാബും. ഏഴ് കളിയില്‍ മൂന്ന് ജയമുള്ള പഞ്ചാബ് എട്ടും രണ്ട് ജയമുള്ള ചെന്നൈ ഒന്‍പതും സ്ഥാനങ്ങളില്‍.
നായകന്മാരായി അരങ്ങേറ്റം കുറിച്ച മായങ്ക് അഗര്‍വാളിനും രവീന്ദ്ര ജഡേജയ്ക്കും ഇതുവരെ യഥാര്‍ഥ മികവിലേക്ക് എത്താനായിട്ടില്ല.
അവസാന കളിയില്‍ ധോണിക്കരുത്തില്‍ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംപ്യന്മാര്. ബൗളര്‍മാര്‍ താളം വീണ്ടെടുക്കുന്നതും റുതുരാജ് ഗെയ്കവാദ് ഫോം വീണ്ടെടുത്തതും ആശ്വാസം.
ഉത്തപ്പയും റായുഡുവും കൂറ്റനടികള്‍ക്ക് ശേഷിയുള്ളവര്‍. ലിയാം ലിവിംഗ്സ്റ്റണിന്റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്നതാണ് പഞ്ചാബിന്റെ പ്രതിസന്ധി.
ധവാന്റെയും ബെയ്ര്‍സ്റ്റോയുടെയും ബാറ്റിലും പ്രതീക്ഷയേറെ. പവര്‍പ്ലേയില്‍ പഞ്ചാബ് ബാറ്റര്‍മാരുടെയും ചെന്നൈ ബൗളര്‍മാരുടെയും പ്രകടനമായിരിക്കും നിര്‍ണായകമാവുക.
You must be logged in to post a comment Login