ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,593 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 4,30,57,545 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 44 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,22,193 ആയി.
നിലവിൽ 15,873 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം കേസുകളുടെ 0.04 ശതമാനമാണിത്. 24 മണിക്കൂറിനുള്ളിൽ 794 കേസുകളുടെ വർധനവാണ് സജീവ കേസുകളിൽ ഉണ്ടായത്. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 98.75 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
You must be logged in to post a comment Login