തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിക്ക് നേരെ ക്രൂരമർദനം. ശാസ്തമംഗലത്താണ് സംഭവം. മകൾക്കൊപ്പമെത്തിയ ശോഭ എന്ന യുവതിയെ ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീയാണ് കൈകൊണ്ടും ചെരിപ്പ് ഉപയോഗിച്ചും മർദിച്ചത്.
ബ്യൂട്ടിപാർലർ ഉടമയ്ക്കൊപ്പമുണ്ടായിരുന്ന പുരുഷനും യുവതിയെ മർദിച്ചെന്ന് ആക്ഷേപമുണ്ട്. കടയുടെ മുന്നിൽ ഇരുന്നതിനാണെന്നും വള മോഷ്ടിച്ചതിനാണ് മർദിച്ചതെന്നും രണ്ട് ആരോപണം ഉയരുന്നുണ്ട്.
സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. രണ്ട് കൂട്ടരുടെയും വിശദമായ മൊഴിയെടുത്തതിന് ശേഷം പോലീസ് തുടർ നടപടി സ്വീകരിക്കും.
You must be logged in to post a comment Login