Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം

കോഴിക്കോട് നാദാപുരം കടമേരിയിൽ ഗുണ്ടാസംഘം വീടുകയറി ആക്രമണം നടത്തി. 8 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഗുണ്ടാ സംഘത്തിലെ കണ്ണൂർ നാറാത്ത് സ്വദേശീ പൊലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ രാത്രി സാമ്പത്തിക ഇടപാടിനെച്ചൊല്ലി തർക്കം ഉണ്ടാവുകയും ഗുണ്ടാസംഘം വീട്ടുകാരെയും അയൽക്കാരെയും ആക്രമിക്കുകയായിരുന്നു.

കടമേരിയിലെ പാലോര നസീറിൻ്റെ വീട്ടിൽ കയറിയാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. ലഹരിമരുന്ന് കൈവശം വച്ചതിന് നസീറിൻ്റെ മകൻ നിയാസ് ഒരു മാസം മുൻപ് അറസ്റ്റിലായിരുന്നു. ഇയാൾക്ക് ഗുണ്ടാസംഘത്തിൽ പെട്ട ഒരാൾ ഒരു ലക്ഷത്തിനാല്പതിനായിരം രൂപ നൽകാനുണ്ട്. കഴിഞ്ഞ ദിവസം ഇയാൾ പണം തരാനുള്ളയാളുടെ കാറുമായി കടന്നുകളഞ്ഞു. കാർ വീണ്ടെടുക്കാനായാണ് ഗുണ്ടാസംഘം എത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...